മലരായി വിരിഞ്ഞ വസന്തം, ഇതള്‍
വിരിയും മുമ്പ് മഞ്ഞുപോയതെന്തേ
വിരഹം നിറയും'തുഷാരബിന്ദുക്കള്‍
എന്നിലിന്നു കണ്ണീര്‍ കണങ്ങളായി
മ്രിതുവായി തലോടി ഉണര്‍ത്തും
ഇളം തെന്നലിന്‍ കരങ്ങളില്‍, ഞാന്‍
നിന്‍റെ ദൂതിനായി കാത്തിരുന്നു ,
നിന്‍റെ മൊഴികള്‍ക്കായി കാതോര്‍ത്തു
നിമിഷങ്ങള്‍ യുഗങ്ങള്‍ ആകുമി
ജന്മം വ്യര്‍ത്ഥം ആകുമോ പ്രിയനേ
ഇനിയും വരും ജന്മങ്ങളില്‍ നിന്‍
മലര്‍വാടിയിലെ പൂവായിരുനെങ്കില്‍
പുലരുമ്പോള്‍ അകലും ഇരുളുപോല്‍
കനലായി എരിയും എന്നെയറിയാതെ
എവിടേക്കു അകന്നു പോകുന്നു നീ
വിരഹം മാത്രം തന്നതെന്തിനു നീ .............
No comments:
Post a Comment