Monday, 22 April 2013

ദേഹിതൻ വിരഹം ............


അറിയുന്നു സഖി ഞാൻ നിൻ  നിഴലെൻ 
നിഴലിനെ പിൻ തുടരുന്നുവെന്ന് ......... 
തിരികെ നോക്കാതെ അറിയുന്നു നിൻ 
മിഴികൾ ഈറനണിയുന്നുവെന്നു.... 

നിൻ വിതുമ്പലുകൾ കേൾക്കുന്നു ഞാൻ 
ഇടറിയ നിൻ കാൽവെപ്പുകൾ അറിയുന്നു  
ഇനിയും പിൻതുടരുവതെന്തിനു നീ ........... 
അകലുക വിട പറയാതെ നീ ......

എന്നിലെ പ്രണയം എന്നും നിനക്കായി 
എന്നിലെ ശ്വാസം എന്നും നിനക്കായി... 
എങ്കിലും എൻ വിധിയിതെന്നു ഓർക്കുക 
സഖി, വിധിയെ തിരിച്ചറിയുക ........... 

അലകൾ തീരങ്ങളെ പുണരുംപ്പോൽ 
നിന്നെ ഒരുനാൾ പുണർന്നു ഞാൻ ... 
പിൻവലിച്ചിടുന്ന തിരകളെപ്പോലെ 
സഖി ഞാനും അകന്നിടുന്നു ......

ഇനിയുമെൻ അലകൾ സഖി നിനക്കായി 
കുളിർകാറ്റായി നിന്നെ തലോടവെ ... 
അറിയുമൊ, ദേഹം വേർപെട്ട എൻ 
ദേഹിതൻ  വിതുമ്പലുകൾ ........... 

Monday, 28 January 2013

വസന്തം ......

മലരായി വിരിഞ്ഞ വസന്തം, ഇതള്‍
വിരിയും മുമ്പ് മഞ്ഞുപോയതെന്തേ
വിരഹം നിറയും'തുഷാരബിന്ദുക്കള്‍
എന്നിലിന്നു  കണ്ണീര്‍ കണങ്ങളായി

മ്രിതുവായി തലോടി ഉണര്‍ത്തും
ഇളം തെന്നലിന്‍ കരങ്ങളില്‍, ഞാന്‍
നിന്‍റെ ദൂതിനായി കാത്തിരുന്നു ,
നിന്‍റെ  മൊഴികള്‍ക്കായി കാതോര്‍ത്തു

നിമിഷങ്ങള്‍ യുഗങ്ങള്‍ ആകുമി
ജന്മം വ്യര്‍ത്ഥം ആകുമോ പ്രിയനേ
ഇനിയും വരും ജന്മങ്ങളില്‍ നിന്‍
മലര്‍വാടിയിലെ  പൂവായിരുനെങ്കില്‍

പുലരുമ്പോള്‍ അകലും ഇരുളുപോല്‍
കനലായി എരിയും എന്നെയറിയാതെ
എവിടേക്കു അകന്നു പോകുന്നു നീ
വിരഹം മാത്രം തന്നതെന്തിനു നീ .............