Tuesday, 15 July 2014

അവൾ ................

അവൾ ................

ഞാൻ അവളെ വീണ്ടും കണ്ടു.... മൂന്ന് മാസങ്ങൾക്കു ശേഷം ഞാൻ വീട്ടിൽ പോയി
അച്ചുവിന്റെ സാന്യധ്യത്തിൽ പോലും അവൾ എന്റെ തൊട്ടരികിൽ
ഇരുപ്പുണ്ടായിരുന്നു , എന്നെ കാർന്നു  തിന്നാൻ. തികച്ചും മൗനമായി എന്നെ
ഉറ്റുനോക്കികൊണ്ട് . എങ്ങൊട്ടെന്നില്ലാതെ ഇറങ്ങി പോകണം എന്ന് തോന്നി പോയി
. ഇനിയും ഞാൻ അവളെ കാണുമോ ? അവൾക്കു അടിമയകുമോ?
                                        അവളെ ഏകാന്തത എന്ന് വിളിക്കാൻ
പറ്റുമോ? ഏകാന്തത തനിച്ചകുംബോഴല്ലേ വരൂ. പക്ഷെ ഇവൾ എല്ലാരും ഉള്ളപ്പോഴും
വരുനുണ്ടല്ലോ , അപ്പോൾ ഇവൾ ആരായിരിക്കും . അവളുടെ  പള്ളിളിച്ചുള്ള
ചിരിയും , ചോര വറ്റിയ കണ്ണുകളാൽ ഉള്ള തുറിച്ചു നോട്ടവും എന്റെ മനസ്സിന്റെ
വേവലാതിയും, നെഞ്ചിടിപ്പും കുട്ടൻ ശക്തിയുള്ളതാണ്. ആ നിമിഷങ്ങൾ ഞാൻ
ഭൂമിയിൽ തന്നെയാണോയെന്ന് സംശയമാണ്. അവൾ എപ്പോ വരുന്നു എപ്പോൾ പോകുന്നു
എന്ന് എനിക്ക് അറിയില്ല. അവൾ അനാമികയണൊ ? ഇല്ലാത്ത ഒന്ന് ഉണ്ടെന്നു
തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ...
                                        അവൾ എന്റെ അരുകിൽ ഉള്ളപ്പോൾ
പ്രകൃതി നിശ്ചലമാണ് . ഞാൻ ശ്രെദ്ധിച്ചു, ഇലകൾ  പോലും ഒന്ന് അനങ്ങാൻ
അവളുടെ അനുവാതത്തിനായി കാത്തു നിൽക്കുന്നു. കിളികളുടെ ശബ്ദം ഇല്ല.
കാറ്റിന്റെ ഒരു അനവർജനീയമായ  ഒരു മൂളൽ മാത്രം . പിന്നെ കുറേ നേരം ഞാനും
നിശ്ചലമായി ഇരുന്നു, നെഞ്ചിടിപ്പോടെ ആ നിമിഷത്തെ ഞാൻ ശപിച്ചു. കുറെ
മണിക്കൂറുകൾ  ഞാൻ ചിരിക്കാൻ ചിരിക്കാൻ കഴിയാതെ എന്തോ അബോദ്ധാവസ്ഥയിൽ
നിന്നും തിരിച്ചു വരുന്നത് പോലെ തോന്നി . ഇനിയും അവൾ വരാതിരുനെങ്കിൽ
..............