Saturday, 17 March 2012

വേനലിലെ ഒരു മഴ..................

വേനലിലെ ഒരു മഴ..................
                  അബോധാവസ്ഥയുടെ ഏതോ ഒരു നിര്‍ച്ചുഴിയില്‍ മുങ്ങി തപ്പവേ ആണ് ദുരെ എവിടെയോ ഒരു കുയിലിന്‍റെ പാട്ട് കേട്ട് മനു അന്ന് ഉറക്കത്തില്‍  നിന്നും ബോധമണ്ടലത്തില്‍  വന്നത്  ,അമ്മ ഒരു കപ്പു ചായയും  പിടിച്ചു അടുത്ത് നില്‍ക്കുന്നത് ആ മനസ്സില്‍ വല്ലാത്ത  ഒരു സന്തോഷം തോന്നി. പെട്ടന്നാണ്  അവന്‍ കണ്ണ് തുറന്നത്, ശൂന്യമായ ആ മുറി കണ്ടിട്ടും  എല്ലാം വെറും തോന്നല്‍  ആയിരുന്നു എന്ന് തിരിച്ചറിയാന്‍  കുറച്ചു സമയം എടുത്തു............. കട്ടിലിനു അടുത്ത് തന്നെ വെച്ചിരിക്കുന്ന അമ്മയുടെ ഫോട്ടോയില്‍ നോക്കിയപോള്‍ അവന്‍റെ മനസ്സിനെ കാര്‍ന്നു തിന്നുകൊണ്ട്‌ ഒരു വേദനാ കടന്നു പൊയി . ദൂരെ എവിടെയോ ചിലച്ച  കിളികളുടെ ഒച്ച കേട്ടുകൊണ്ടാണ് അവന്‍ ജെനാലയുടെ  അടുത്ത് പൊയ് നിന്നത്, ആ മനോഹരമായ ഒരു ദൃശ്യവും മനുവിന്‍റെ മനസ്സിനെ ആദ്രമാക്കാന്‍ കഴിഞ്ഞില്ല ............ മുറിക്കു പുറത്തു വന്നപ്പോള്‍ കയില്‍ ബ്രെഡുംബാഗും ആയിട്ടു പായുന്ന അച്ഛനെയാണ് കണ്ടത് , ഒരു ചിരി പോലും സമ്മാനിക്കാതെ ഓടുന്ന അച്ഛനെ കണ്ടിട്ട് പ്രിത്യേകിച്ചു ഒന്നും തോന്നിയില്ല ഇത് ഒരു സ്ഥിരം കാഴിച്ച ആയി കഴിഞ്ഞു . 
                     രാത്രിയില്‍ വൈകി ആടി കുഴിഞ്ഞു വരുന്ന അച്ഛനെ വല്ലപ്പോഴും മാത്രമേ കാണു . രാത്രിയിലത്തെ ഹാങ്ങ്‌ ഓവര്‍ കഴിഞ്ഞു രാവിലെ വൈകി എഴുനെല്‍കുന്ന അച്ഛനോട് മിണ്ടിയട്ടു തന്നെ ആഴ്ചകള്‍ ആകുന്നു എന്ന് പലപ്പോഴും ആ കുഞ്ഞു മനസിനെ ഞെട്ടിപ്പിക്കാറുണ്ട് .
 "ആഹാ ! മനു മോന്‍ എഴുനെറ്റോ?, സ്കൂളില്‍ പോകണ്ടേ വേകം ഒരുങ്ങി വാ "
ശബ്ദം കേട്ടിടത്തേക്ക് നോക്കി കുട്ടന്‍ മാമന്‍ ആണ് .സഹായത്തിനു നില്‍കുന്ന മനുഷ്യന്‍ , സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ആള്‍ . ആ വീട്ടില്‍ ആളും അനകവും ഉണ്ടെന്നു തോന്നുന്നത് ആ മനുഷ്യന്‍ ഉള്ളത് കൊണ്ട് മാത്രം ആണ്. കുളിയും  ജബവും ഒക്കെ എന്നും യാന്ത്രികം ആണ് . എല്ലാം കഴിഞ്ഞു കഴിക്കുംബോഴേക്കും സ്കൂള്‍ ബാഗ്‌ റെഡി .എടുത്തു തോളത്തിട്ടു സ്കൂളിലേക്ക് നടത്തം തുടങ്ങും.
പ്രായത്തില്‍ കവിഞ്ഞ പക്വത ഉള്ളത് പോലെ എല്ലാര്‍ക്കും തോന്നും, പക്ഷെ ആ മനസ്സില്‍ വിങ്ങുന്ന വേദനയാണ് ഈ മൌനത്തിനു  കാരണം എന്ന് മനസിലാകാന്‍ പലര്‍ക്കും കഴിഞ്ഞില്ല , മനസിലാക്കിയവര്‍ നിസ്സഹായരും .............
               എല്ലാ ദിവസവും പോലെ പ്രിത്യേകിച്ചു മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ രാവിലത്തെ പീരീഡ്‌ എല്ലാം കഴിഞ്ഞു .ഉച്ച ഊണ് സാധാരണ കുട്ടന്‍ മാമന്‍ കൊണ്ട് വരികയാണ്‌ പതിവ് എന്നും തനയൂം കാത്തു ആ തണല്‍ മരത്തിനു താഴെ ഇരിപ്പുണ്ടാകും പക്ഷെ അന്ന് പതിവില്ലാതെ ആ സ്ഥലം ഒഴിഞ്ഞു കിടക്കുന്നു എന്നത് ദൂരെ നിന്ന് തന്നെ കണ്ടു. അപ്പോഴാണ് ശ്രദ്ധ മറ്റു പലതിലും ഉടക്കിയത്, സ്നേഹത്തോടെ ഊട്ടുന്ന അമ്മമാര്‍, കളിക്കാന്‍ ദിറുതി കൂടുന്ന കുട്ടികള്‍, എത്ര നേരം അങ്ങനെ നോക്കി നിന്നു എന്ന് അറിയില്ല, ചിന്തയില്‍ നിന്നും ഉണര്‍ന്നപ്പോള്‍ തോളില്‍ ഒരു കൈ സ്പര്‍ശം. കുറെ നളകള്‍ക്ക് ശേഷം അമ്മയുടെ സാമിഭിയം തോന്നിപോയി......... തിരിഞ്ഞു നിന്നപ്പോള്‍ ശ്രീലേഖ ടീച്ചര്‍ ..........
" എന്താ ഉണ്ണി , കഴിക്കാന്‍ ഒന്നും കൊണ്ടുവന്നില്ലേ ?"
"കുട്ടന്‍ മാമന്‍ വന്നില്ലാ ........."
"ഉം , എങ്കില്‍ വാ ഇനി വയ്കിയാല്‍  ക്ലാസ്സ്‌ തുടങ്ങും "
എങ്ങോട്ട് കൊണ്ടുപോകുന്നു എന്ന് ചോതിച്ചില്ല വെറുതെ പിന്‍തുടര്‍ന്നു. പുതിയാ ടീച്ചര്‍ ആണ് വനിട്ടു അധികം മാസങ്ങള്‍ ആയില്ല , സ്കൂളിലെ എല്ലാ കുട്ടികളും ടീച്ചര്‍ ഇന് ഉണ്ണികളാണ്.  സ്റ്റാഫ്‌ റൂമിലേക്ക്‌ ആണ് പോകുനത് എന്ന് അറിഞ്ഞപോള്‍ ഒന്ന് പരുങ്ങി , "  " " പെടികണ്ടാ ഇങ്ങോട്ട് വന്നോളു.......... അല്ലേല്‍ വേണ്ടാ ആ ബെഞ്ചില്‍ ഇരുന്നോ ഞാന്‍ ഇപ്പോള്‍ വരാം "
ബെഞ്ചില്‍ ഇരിക്കണോ എന്ന് അടിയം ഒന്നു ചിന്തിച്ചു പിന്നെ കരുതി വേണ്ട നില്‍കാം 
" ആഹാ! ഉണ്ണി ഇരുന്നില്ലേ ? വാ ........"
പിടിച്ചിരുത്തി ഇല  പൊതി അഴിച്ചു ഉരള ഉരുട്ടുമ്പോള്‍ , ഇതൊക്കെ സത്യം ആണോ എന്ന് വിശ്വസിക്കാന്‍ കഴിയാതെ കണ്ണും തള്ളി ഇരിക്കാനേ കഴിഞ്ഞുള്ളൂ. അറിയാതെ  കണ്ണില്‍ നിന്നും കണ്ണു നീരു വന്നപ്പോള്‍ വേകം കൈ കൊണ്ട് അതുതുടച്ചു വെറുതെ ടീച്ചര്‍ കണ്ടാല്‍ ഉത്തരം ഇല്ലാത്ത വല്ല ചോദ്യവും ചോതിച്ചാലോ. ആ കൈകള്‍ ഉട്ടുമ്പോള്‍ വേണ്ടാ എന്ന് പറഞ്ഞില്ല , ആ സ്നേഹം അത്രത്തോളം മനസിനെ തഴുകുന്നത് അവന്‍ തിരിച്ചറിഞ്ഞു . ഊണ് കഴിഞ്ഞു , ശ്രീലേഖ ടീച്ചര്‍ യാത്ര പറഞ്ഞു പോയപോള്‍ ,എന്തൊകെയോ  അടക്കി വെച്ചിരുന്നു മനസിന്‍റെ എല്ലാ നിയന്ത്രണവും വിട്ടു പോകുമോ എന്ന് കരുതി ............ കണ്ണിരില്‍ വ്യക്തം അല്ലാത്ത നിമിഷത്തില്‍ ശ്രീലേഖ ടീചെരിനു പകരം സ്വന്തം അമ്മയാണോ എന്ന് പോലും തോന്നി പൊയ്...................... അങ്ങനെ ഒരുപാടു നാളുകള്‍ക്ക് ശേഷം ആ സാമിഭ്യം അടുത്ത് അറിഞ്ഞപോള്‍ മനസ്സില്‍ സുഖം ഉള്ളൊരു വേദന ...........മണി അടി കേട്ടു നോക്കിയപോള്‍ എല്ലാം പഴയത് പോലെ.......................... 


എന്‍റെ ആദ്യത്തെ സൃഷ്ട്ടി...........................

No comments:

Post a Comment